Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Excise Commissioner

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള (ലോ ​ആ​ൽ​ക്ക​ഹോ​ൾ ബി​വ​റേ​ജ​സ്) നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, 2017-ൽ ​പ്ര​മു​ഖ ക​മ്പ​നി​യാ​യ ബ​കാ​ർ​ഡി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് ത​ട​സ​മി​ട്ട​ത് മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഋ​ഷി​രാ​ജ് സിം​ഗ് ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ക​ത്താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

2018 ഓ​ഗ​സ്റ്റ് 13-ന് ​അ​ന്ന​ത്തെ നി​കു​തി സെ​ക്ര​ട്ട​റി ആ​ശാ തോ​മ​സി​ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​യ​ച്ച ക​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പു​ക​ളു​ള്ള​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം സ്കൂ​ൾ കു​ട്ടി​ക​ൾ ശീ​ത​ള​പാ​നീ​യം (സോ​ഫ്റ്റ് ഡ്രി​ങ്ക്സ്) പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഭാ​വി​യി​ൽ വീ​ര്യം കൂ​ടി​യ മ​ദ്യ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ന​യി​ക്കു​ന്ന ച​വി​ട്ടു​പ​ടി​യാ​യി മാ​റും.
വീ​ര്യം കു​റ​വാ​ണെ​ങ്കി​ലും ഇ​ത് മ​ദ്യം ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

2017-ൽ ​ബ​കാ​ർ​ഡി ക​മ്പ​നി അ​ന്ന​ത്തെ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ബ​കാ​ർ​ഡി ബ്രീ​സ​ർ വി​ൽ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ (ബെ​വ്കോ) സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ക​ർ​ശ​ന നി​ല​പാ​ടി​നെ മ​റി​ക​ട​ക്കാ​ൻ അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി​ന്നീ​ട് ക​ത്തെ​ഴു​തു​ക​യു​ണ്ടാ​യി. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ മ​ദ്യാ​സ​ക്തി ഉ​ണ്ടാ​ക്കു​മെ​ന്ന​തി​ന് യാ​തൊ​രു തെ​ളി​വു​ക​ളു​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ വാ​ദം. എ​ന്നാ​ൽ, ഋ​ഷി​രാ​ജ് സിം​ഗ് ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ അ​ന്ന് ക​മ്പ​നി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up